പ്രതിമയ്ക്ക് അച്ഛന്റെ മുഖച്ഛായയില്ല;മുരളീധരനും പത്മജയും

karunakaranstatueതിരു: തലസ്ഥാനത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനാച്ഛാദനം ചെയ്ത മുന്‍മുഖ്യമന്ത്രിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരന്റെ പ്രതിമയെ ചൊല്ലി ആക്ഷേപം.

പ്രതിമയ്ക്ക് കരുണാകരന്റെ ശൈലിയും മുച്ഛായയുമില്ലെന്ന് മക്കളായ മുരളീധരനും പത്മജ വേണുഗോപാലും പ്രതികരിച്ചു. പ്രതിമ നിര്‍മ്മിച്ചതില്‍ പാകതയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ഈ അപാകതകള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതായും പ്രതിമയെ കുറിച്ചുള്ള ആക്ഷേപം കെ പി സി സി അദ്ധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

കരുണാകരന്റെ സ്വതസിദ്ധമായ ചിരി പ്രതിമയുടെ മുഖത്ത് കാണാനില്ലെന്ന് അഭിപ്രായപ്പെട്ട പത്മജ അദേഹത്തിന്റെ ശൈലിയും പ്രതിമയ്ക്ക് നഷ്ടപ്പെട്ടെന്ന് കുറ്റപ്പെടുത്തി.

പ്രതിമ നിര്‍മ്മിച്ചത് പ്രശസ്ത ശില്പി കെ എസ് സിദ്ധനാണ്. പ്രതിമയെ കുറിച്ചുണ്ടായിരിക്കുന്ന ആക്ഷേപങ്ങള്‍ അംഗീകരിക്കുന്നുവെന്നും പ്രതിമ പുതുക്കി പണിയാന്‍ തയ്യാറാണെന്നും അദേഹം വ്യക്തമാക്കി. പ്രതിമ നിര്‍മ്മാക്കാന്‍ ആവശ്യമായ സമയം കിട്ടാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും രാഷ്ട്രപതി എത്തുമ്പോള്‍ അനാവരണം ചെയ്യാനായി പ്രതിമ തയ്യാറാക്കണമെന്നായിരുന്നു നിര്‍ദേശമെന്നും അദേഹം പറഞ്ഞു.

കനകക്കുന്ന് വളപ്പില്‍ കരുണാകരന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ രാഷ്ട്രപതി പ്രണബ് മൂഖര്‍ജിയാണ് 12.5 അടി ഉയരമുള്ള കരുണാകരന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്തത്.