സദാചാര ഗുണ്ടായിസത്തിനെതിരെ ഇന്ന്‌ കൊച്ചിയില്‍ സ്‌നേഹചുംബനം

kiss of loveകൊച്ചി :മറൈന്‍ഡ്രൈവില്‍ നടക്കുന്നത്‌ ചുംബനോത്സവവും ചുംബനക്കൂട്ടായ്‌മയുമൊന്നുമല്ലെന്നും സദാചാര ഗുണ്ടായിസത്തിനെതിരെയുള്ള പ്രതീകാത്മക പ്രതിഷേധമാണെന്നും കിസ്സ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകര്‍. 800ലിധകം ആളുകള്‍ പങ്കെടുക്കുമെന്നാണ്‌ സംഘടാകര്‍ പ്രതീക്ഷിക്കുന്നു.

മറൈന്‍ ഡ്രൈവില്‍ ഞായറാഴ്‌ച വൈകീട്ട്‌ അഞ്ചു മണിയോടെയാണ്‌ സദാചാരപോലീസിങ്ങിനെതിരെ പ്ലക്കാര്‍ഡുകളുടമായി അണിനിരക്കാനാണ്‌ തീരുമാനം. ആദ്യം ഈ കൂട്ടായ്‌മക്കെതിരെ ഒരു ചെറുപ്രസംഗം നടത്തും. പിന്നീട്‌ കുട്ടായ്‌മയില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ മൂന്നോട്ട്‌ വന്ന്‌ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്താം അത്‌ ചുംബനത്തിലൂടെയാകം ആലിംഗനത്തിലൂടെയാകം .

എംബി രാജേഷ്‌ എംപിയും വിടി ബല്‍റാം എംഎല്‍എയും പോലുള്ള യുവജനപ്രതിനിധികള്‍ ഈ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ സമരത്തിന്‌ യുവാക്കള്‍ക്കിടയില്‍ പിന്തുണ വ്യാപിച്ചിട്ടുണ്ട്‌. ഈ സമരത്തിന്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും യൂത്ത്‌കോണ്‍ഗ്രസ്സും എഐവൈഎഫും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്‌. എന്നാല്‍ കെഎസ്‌യു ഈ സമരത്തിനെതിരെ നിലപാടെടുത്തു.

പരിപാടി സംഘര്‍ഷത്തിലേക്ക്‌ നീങ്ങുകയാണെങ്ങില്‍ മാത്രമെ പോലീസ്‌ ഇടപെടു എന്നാണ്‌ സൂചന. എന്നാല്‍ സമരം വീക്ഷിക്കാന്‍ വന്‍ ജനക്കൂട്ടമുണ്ടാകുമെന്നാണ്‌ സൂചന. ഇതിനാല്‍ വന്‍ പോലീസ്‌ സംഘത്തെ സ്ഥലത്ത്‌ വിന്യസിക്കാനാണ്‌ സാധ്യത.