കിസ്‌ ഓഫ്‌ ലവിന്‌ പിന്തുണയുമായി പ്രിയാമണി; ആഷിക്കും റീമയും വരുമോ?

Untitled-1 copyകൊച്ചി: കൊച്ചിയില്‍ നടക്കാനരിക്കുന്ന ചുംബനകൂട്ടായ്‌മക്ക്‌ പ്രശസ്‌ത നടി പ്രിയാമണിയുടെ പിന്തുണ. താന്‍ പരസ്യ ചുംബനത്തിന്‌ തയ്യാറാണെന്നാണ്‌ താരം പറയുന്നത്‌. ഒരു സ്വകാര്യ ചാനലിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ ഇക്കാര്യം പ്രിയാമണി വ്യക്തമാക്കിയത്‌.

അതേസമയം നില്‍പ്പ്‌ സമരത്തിന്‌ പിന്തുണ നല്‍കി സമരപന്തലിലെത്തിയ ആഷിക്‌ അബുവും റീമാ കലിങ്കലും പരിപാടിക്ക്‌ എത്തുമെന്ന പ്രതീക്ഷയിലാണ്‌ സംഘാടകര്‍.

കിസ്‌ഓഫ്‌ ലൗ പ്രവര്‍ത്തകര്‍ക്ക്‌ നേരെ കഴിഞ്ഞ ദിവസം ഉണ്ടായ കയ്യേശ്രമം ഓണ്‍ലൈന്‍ ലോകത്ത്‌ ഏറെ ചര്‍ച്ചയായിരുന്നു. നവംബര്‍ രണ്ടിനാണ്‌ കൊച്ചി മറൈന്‍ ഡ്രൈവില്‍ കൂട്ടായ്‌മ നടത്തുന്നത്‌. ഈ വിഷയത്തില്‍ ഇടപെടില്ലെന്ന്‌ കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം കൂട്ടായ്‌മക്ക്‌ പോലീസ്‌ അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ പരസ്യ ചുംബനം ഒരു തരത്തിലും അനുവദിക്കില്ലെന്ന്‌ പറഞ്ഞ്‌ പല യുവജനസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്‌.