ശിശുപരിപാലന കേന്ദ്രത്തിലേക്ക് ഭക്ഷണം നല്‍കി ആല്‍പ്പറ്റക്കുളമ്പ യു.പിയുടെ ഓണാഘോഷത്തിന് തുടക്കം

studentsകോഡൂര്‍:മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ആല്‍പ്പറ്റക്കുളമ്പ പി.കെ.എം.യു.പി. സ്‌കൂളില്‍ ഓണാഘോഷം തുടങ്ങി. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു പരിപാലന കേന്ദ്രത്തിലെ കുട്ടികള്‍ക്കാവശ്യമായ സോഫ്റ്റ്ഫുഡും അരിയുമുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുകള്‍ നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ മാതൃകയായത്.

മുമ്പ് കോഡൂര്‍വെസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം ഇപ്പോള്‍ മലപ്പുറം കാളമ്പാടിയിലാണുള്ളത്. വിദ്യാര്‍ത്ഥികളും അധ്യാപകരും അവിടെ ചെന്നാണ് ഭക്ഷ്യവസ്തുകള്‍ കൈമാറിയത്.
ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രമായവര്‍ മുതല്‍ 5 വയസ്സ് വരെ പ്രയാമായ 16 കുട്ടികളാണ് ഇപ്പോള്‍ പരിപാലനകേന്ദ്രത്തിലുള്ളത്.
കേന്ദ്രത്തിന് വേണ്ടി ഭക്ഷ്യവസ്തുകള്‍ ഏറ്റുവാങ്ങി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗവും പി.ടി.എ. പ്രസിഡന്റുമായ മുഹമ്മദലി കടമ്പോട്ട് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം അബ്ദുന്നാസര്‍ കുന്നത്ത്, സംസ്ഥാന ശിശുക്ഷേമ സമിതി അംഗം ഹാരിസ് പഞ്ചിളി, പി.ടി.എ ഭാരവാഹി പി.പി. അബ്ദുല്‍ നാസര്‍, മാനേജ്‌മെന്റ് പ്രതിനിധി യു. അസീന്‍ ബാബു, അധ്യാപകരായ ഓമനകൂമാരി, പി.പി. ആനിസ്, പി. രാജന്‍, പി. വാസു, കെ.ടി. ഉസ്മാന്‍, കെ.ടി. ജമീല, കെ. രാഹുല്‍, ശിശുപരിപാലന കേന്ദ്രത്തിലെ സൂപ്പര്‍വൈസര്‍ എന്‍.കെ. റാബിയ തുടങ്ങിയവരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

Related Articles