ഇരുവൃക്കളും തകര്‍ന്ന റിയാസിന്‌ സഹായവുമായി റിയാദ്‌ പ്രവാസികൂട്ടായ്‌മ

 ചെമ്പന്‍ നിയാസ്‌ ചികില്‍സഹായനിധിയിലേക്ക്‌ റിയാദ്‌ പ്രവാസി കൂട്ടായ്‌മ സ്വരൂപിച്ച ഒരു ലക്ഷം രൂപ സഹായ കമ്മിറ്റി ഭാരവാഹികള്‍ക്ക്‌ കൈമാറുന്നു..

ചെമ്പന്‍ നിയാസ്‌ ചികില്‍സഹായനിധിയിലേക്ക്‌ റിയാദ്‌ പ്രവാസി കൂട്ടായ്‌മ സ്വരൂപിച്ച ഒരു ലക്ഷം രൂപ സഹായ കമ്മിറ്റി ഭാരവാഹികള്‍ക്ക്‌ കൈമാറുന്നു.

വെന്നിയൂര്‍: ഇരുവൃക്കകളും തകര്‍ന്ന യുവാവിന്‌ സഹായഹസ്‌തവുമായി കരുമ്പിലെ റിയാദ്‌ പ്രവാസികൂട്ടായ്‌മയും. കരുമ്പില്‍ സ്വദേശി ചെമ്പന്‍ നിയാസിന്റെ ചികില്‍സ സഹായനിധിയിലേക്ക്‌ റിയാദ്‌ പ്രവാസി കൂട്ടായ്‌മ സ്വരൂപിച്ച ഒരു ലക്ഷം രൂപ ചികില്‍സ സഹായ കമ്മിറ്റി ഭാരവാഹികള്‍ക്ക്‌ പ്രവാസി കൂട്ടായ്‌മ ഭാരവാഹികള്‍ കൈമാറി.

ഒഡപെക്‌ ചെയര്‍മാന്‍ കെ പി മുഹമ്മദ്‌ കുട്ടി ഹാജി(ചെയര്‍മാന്‍), കൊടപ്പന അബ്ദുല്‍ അസീസ്‌(കണ്‍വീനര്‍), കെ കെ മന്‍സൂര്‍(ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ ചെമ്പന്‍ നിയാസ്‌ ചികില്‍സ സഹായ കമ്മിറ്റിയുടെ പ്രവര്‍ത്തനം സജീവമായി തുടരുകയാണ്‌. ചെമ്പന്‍ അബൂബക്കറിന്റെ ഏകമകനായ ഈ 23 കാരന്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവരാന്‍ വൃക്ക മാറ്റി വെക്കുക മാത്രമാണ്‌ പോംവഴിയെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. നിലവില്‍ ബി പോസിറ്റീവ്‌ വൃക്കദാനം ചെയ്യുവാന്‍ സന്നദ്ധതയുള്ളവര്‍ക്കായുള്ള അന്വേഷണത്തിലാണ്‌ ബന്ധുക്കളും നാട്ടുകാരും. കരുമ്പില്‍ നടന്ന ചടങ്ങില്‍ ചികില്‍സ കമ്മിറ്റി കണ്‍വീനര്‍ കൊടപ്പന അബ്ദുല്‍ അസീസിന്‌ മാണിപറമ്പന്‍ ഷാഫി തുക കൈമാറി. പങ്ങിണിക്കാടന്‍ അബ്ദുസമദ്‌, ഫിര്‍ദൗസ്‌, പ്രൊഫ. പി മമ്മദ്‌, കെ എം അബ്ദുല്‍ ഗഫൂര്‍, ജഅ്‌ഫര്‍ കെ കെ, പി ഹംസ, എ കെ ബീരാന്‍ കുട്ടി, ടി പി ഇംറാന്‍ സംബന്ധിച്ചു.