പ്രശസ്ത എഴുത്തുകാരന്‍ ഖുശ്‌വന്ത് സിംഗ് അന്തരിച്ചു

ദിKhushwant-Singhല്ലി : പ്രശസ്ത സാഹിത്യകാരനും, പത്രപ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിംഗ് (99) നിര്യാതനായി. വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യന്‍ സാഹിത്യത്തെ രാജ്യാന്തര ശ്രദ്ധയില്‍ എത്തിച്ച എഴുത്തുകാരനായിരുന്നു.

സംസ്‌കാരം വൈകീട്ട് ഡല്‍ഹി ലോധി ശ്മശാനത്തില്‍ നടക്കും. ഇന്ത്യാ – പാക് വിഭജത്തെ ചിത്രീകരിക്കുന്ന ട്രെയിന്‍ ടു പാകിസ്ഥാനാണ് പ്രധാന കൃതി. ഉറുദു, പഞ്ചാബി, ഹിന്ദി ഭാഷകളില്‍ നിന്നും ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

1974 ല്‍ പത്മഭൂഷണ്‍, 2007 ല്‍ പത്മവിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി ലോകം അദ്ദേഹത്തെ ആദരിച്ചു. 1980 മുതല്‍ 1986 വരെ അദ്ദേഹം ലോക്‌സഭ അംഗമായിരുന്നു. 1915 ഫെബ്രുവരി രണ്ടിന് പഞ്ചാബിലെ ഒരു സമ്പന്ന സിഖ് കുടുംബത്തിലായിരുന്നു ഖുശ്‌വന്ത് സിംഗ് ജനിച്ചത്.