Section

malabari-logo-mobile

പ്രണയവിവാഹം;നവവരന്റെ കൊല; എസ്പിക്ക് സ്ഥലംമാറ്റം;എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

HIGHLIGHTS : കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. സംഭവത്തില്‍ വീഴ്ചവരുത്തിയെ...

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. സംഭവത്തില്‍ വീഴ്ചവരുത്തിയെന്ന ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആയ എംഎസ് ഷിബുവിനെയും എസ്‌ഐഎയേയും സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം എസ്പി മുഹമ്മദ് റഫീഖിനെയും സ്ഥലം മാറ്റുകയായിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കെവിനെ തട്ടകൊണ്ടു പോയ സംഭവത്തില്‍ പരാതി ലഭിച്ചിട്ടും അക്കാര്യത്തില്‍ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കെവിന്റെ മരണം കോട്ടയം ഡിവൈഎസ്പിയാകും അന്വേഷിക്കുക.

sameeksha-malabarinews

ഞായറാഴ്ച പുലര്‍ച്ചെ മകനെ തട്ടിക്കൊണ്ടുപോയെന്ന് കെവിന്റെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി 11 മണിക്ക് നീനുവും പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ പോലീസ് രണ്ട് പേരുടെയും പരാതി ആദ്യം സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച രാവിലെയോടെ തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കഴിഞ്ഞദിവസം കുമരാനല്ലൂര്‍ പ്ലാത്തറയില്‍ കെവിനും(26),കൊല്ലം തെന്‍മ ഷനുഭവനില്‍ നീനു(20)വും വിവാഹിതരായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!