സിസിഎല്ലില്‍ ആദ്യ ജയം കേരളസ്‌ട്രൈക്കേഴ്‌സിന്

kerala strikersബംഗ്ലൂരു : സെലിബ്രറ്റി ക്രിക്കറ്റ് ലീഗിന്റെ ഈ സീസസണിലെ ആദ്യമത്സരത്തിന്‍ മോഹന്‍ലാല്‍ നയിക്കുന്ന കേരളസ്‌ട്രൈക്കേഴ്‌സിന് ജയം. തെലുങ്കാന വാരിയേഴ്‌സിനെ തോല്‍പ്പിച്ചാണ് കേരളടീമിന്റെ വിജയം. അവസാന പന്തില്‍

മൂന്ന് റണ്‍ ഓടിയെടുത്താണ് നാടകീയമായി വിജയം നേടിയത്. തെലുങ്കു വാരിയേഴ്‌സ് വിജയം ഉറപ്പിച്ച ഘട്ടത്തില്‍ അവര്‍ക്കുണ്ടായ ഫീല്‍ഡിങ്ങ് പിഴവ് കേരളടീമിന്റെ രക്ഷക്കെത്തുകയായിരുന്നു.

143 റണ്‍സ് ആയിരുന്നു കേരളയുടെവിജയലക്ഷ്യം.

ബിനീഷ് കൊടിയേരി കേരളസ്‌െേട്രെക്കേഴസിനു വേണ്ടി മികച്ച ബാറ്റിങ് ആണ് പുറത്തെടുത്തത്. കൊടിയേരി 42 റണ്‍സുകള്‍ നേടുകയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.