പെണ്‍ഭ്രൂണഹത്യ; വീഴ്‌ച വരുത്തിയ കേരളത്തിന്‌ സുപ്രീംകോടതിയുടെ വിമര്‍ശനം

Untitled-1 copyദില്ലി:പെണ്‍ ഭ്രൂണഹത്യ സംബന്ധിച്ച പൊതുതാത്‌പര്യ ഹര്‍ജിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വരുത്തിയതിന്‌ കേരളത്തിന്‌ സുപ്രീംകോടതിയുടെ വിമര്‍സനം. കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളും മൂന്ന്‌ കേന്ദ്രഭരണ പ്രദേശങ്ങളും സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നില്ല.

സംസ്ഥാനങ്ങളുടെ അലംഭാവം അംഗീകരിക്കാനാവില്ലെന്നും രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വ്യക്തമായ സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍ഭ്രൂണഹത്യ തടയുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്‌.

രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേരളത്തിന്‌ പുറമെ അസം, അരുണാചല്‍പ്രദേശ്‌,ബിഹാര്‍,ഗോവ,ഗുജറാത്ത്‌,മധ്യപ്രദേശ്‌,മേഘാലയ,മിസോറം,ഒഡിഷ,ത്രിപുര,ദാമന്‍ദിയു, പുതുച്ചേരി എന്നിവിടങ്ങളിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടാന്‍ ആരോഗ്യമന്ത്രാലയത്തോട്‌ കോടതി നിര്‍ദേശിച്ചു.