കേരളം നാളെ പോളിങ്ങ് ബൂത്തിലേക്ക്

pollingതിരു :ദിവസങ്ങളായി നീണ്ടു നിന്ന നാടും നഗരവും ഇളക്കിമറിച്ച് പ്രചരണാഘോഷങ്ങള്‍ക്കും ഇന്നത്തെ നിശബ്ദപ്രചരണങ്ങള്‍ക്കൊടുവി്ല്‍ നാളെ കേരളം പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ പോളിങ്ങാ ബൂത്തിലെത്തും

പതിവില്‍ നിന്ന് വിപരീതമായി നാളെ രാവിലെ ഏഴു മണിമുതല്‍ വൈകീട്ട് ആറുമണിവരെയാണ് പോളിങ്ങ്. കേരളത്തിനൊപ്പം മറ്റ് പതിമൂന്ന ്‌സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 92 സീറ്റുകളിലാണ് നാളെ പോളിങ്ങ് നടക്കുക.
കേരളത്തില്‍ 20 ലോകസഭാമണ്ഡലങ്ങളിലായി 1,16,81,503 പുരഷന്‍മാര്‍ക്കും 1,25,70,439 സത്രീകള്‍ക്കുമാണ് വോട്ടവകാശമുള്ളത്. 11960 കേന്ദ്രങ്ങളിലായി 21,424 പോളിങ്ങ് ബൂത്തകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി നിരവധി ബൂത്തുകളില്‍ മറ്റുസംസ്ഥാനങ്ങളി്ല്‍ നിന്നുള്ള അര്‍ദ്ധസൈന്യവിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.

പ്രചരണത്തിന്റെ അവസാനദിവസം ഉന്നതനേതാക്കളധികവും തിരുവനന്തപുരത്തായിരുന്നു. എല്‍കെ അദ്വാനിയും എകെ ആന്റണിയും, വിഎസ് അച്ചുതാനന്ദനും ഉമ്മന്‍ചാണ്ടിയും തിരൂവനന്തപുരത്ത് വിവധയിടങ്ങളില്‍ പ്രചരണത്തിനെത്തി. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി പ്രചരണത്തിന്റെ അവസാനദിനത്തില്‍ കാസര്‍ക്കോട്ടെത്തി.. സിപിഎം സംസ്ഥാന സ്‌ക്രട്ടറി പിണറായി വിജയന്‍ തന്റെ സ്വന്തം തട്ടകമായ കണ്ണൂരിലായിരുന്നു അവസാനദിവസം പ്രചരണത്തിനിറങ്ങിയത്.

photo courtesy India today.in