“കേരളം കാലിന്‍മേല്‍ കാല്‍ കയറ്റി ഇരിക്കും” : ദളിത് കൂട്ടക്കൊലക്കെതിരെ ഡിവൈഎഫ്‌ഐയുടെ വ്യത്യസ്തമായ പ്രതിഷേധകൂട്ടായ്മ

മലപ്പുറം:  കാലിന്‍മേല്‍ കാല്‍കയറ്റിവെച്ചതിന് കൂട്ടക്കൊല ചെയ്യപ്പെട്ട തമിഴ്‌നാട്ടിലെ ദളിത് സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരപ്പനങ്ങാടിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിരോധം വ്യത്യസ്തമായ സമരാനുഭവമായി.

ഇന്ന് വൈകീട്ട് പരപ്പനങ്ങാടി നഗരത്തിലാണ് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചിരുന്ന് സവര്‍ണ്ണമാടമ്പിമാരുടെ ജാതിഹത്യക്കെതിരെ പ്രതിഷേധിച്ചത്.

ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖലകമ്മറ്റി സംഘടപ്പിച്ച പ്രതിരോധസമരം യുവകവി ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജംഷിദ് അലി , അഖില്‍ ആനന്ദ്, റിയാസ് എന്നിവര്‍ സംസാരിച്ചു.

Related Articles