കേരളാകോണ്‍ഗ്രസ്സുകാര്‍ രാജി തുടങ്ങി: ആദ്യം പിസി ജോസഫും കെസി ജോസും

Kerala-Congress-flag.svgകോട്ടയം:  കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കേരള കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി തുടങ്ങി. മുന്‍ എംഎല്‍എ പിസി ജോസഫ്, കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.
കസ്തൂരിരംഗന്‍ കരടുവിജ്ഞാപനം പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ യുപിഎ സ്വീകരിക്കുന്ന ജനവിരുദ്ധ നടപടികള്‍ മൂലമാണ് താന്‍ രാജി വെക്കുന്നതെന്ന് പിസി ജോസഫ് അറിയിച്ചു, രാജിക്കത്ത് നാളെ മന്ത്രി കെപി മോഹനന് നല്‍കുമെന്നും പിസിജോസഫ് പറഞ്ഞു.

പിസ ജോസഫിന് രാജിക്കു പിന്നാലെ ഡോ കെസി ജോസ് കേരളകോണ്‍ഗ്രസ് സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ പദവി രാജിവെച്ചു, ജോസഫ വിഭാഗത്തിലെ കൂടുതല്‍ നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ രാജിവെക്കും. ഇടുക്കി സീറ്റ് കേരളകോണ്‍ഗ്രസിനില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിയതോടെ ജോസഫ് വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്.