കേരളത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 24384 സ്ത്രീകളെ കാണാതായി.

MissingWomenMosaic_600pxകൊച്ചി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും കാണാതായതും ഇതുവരെ കണ്ടെത്താനും കഴിയാത്തവരിലും ഏറ്റവും കൂടുതല്‍ സ്ത്രീകള്‍. കാണാതായ 38485 പേരില്‍ 24384 പേര്‍ സ്ത്രീകളാണെന്ന് റിപ്പോര്‍ട്ട്. ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാലും സ്ത്രീകള്‍ക്കു തന്നെയാണ് മുന്‍തൂക്കം.

ഏറ്റവും കൂടുതല്‍ കാണാതായവരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. ഇക്കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത് കൊല്ലവും എറണാകുളവുമാണ്. ഇതില്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാസര്‍കോടാണ്.

വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി.ബി ബിനുവിന്് ക്രൈം റക്കോര്‍ഡ് ബ്യൂറോ നല്‍കിയതാണീ വിവരങ്ങള്‍.

തിരുവനന്തപുരത്തു നിന്നും 7183 പേരെയും കൊല്ലത്തു നിന്ന് 4801 പത്തനംതിട്ട ജില്ലയില്‍ നിന്നും 1960 പേരെയും ആലപ്പുവയില്‍ നിന്നും 2648 പേരെയും കോട്ടയത്തു നിന്ന് 2817 പേരെയും ഇടുക്കിയില്‍ നിന്ന് 1552 പേരെയും എറണാകുളത്തു നിന്ന് 1406 പേരെയും തൃശൂരില്‍ നിന്ന് 1018 പേരെയും പാലക്കാട് നിന്നും 1516 പേരെയും മലപ്പുറത്തു നിന്ന് 2398 പേരെയും കോഴിക്കോട് നിന്നും 1075 പേരെയും വയനാട് ജില്ലയില്‍ നിന്നും 1050 കണ്ണൂരില്‍ നിന്നും 2013 പേരെയും കാസര്‍കോട് നിന്ന് 752 പേരെയും കാണാതായിട്ടുണ്ട്.