Section

malabari-logo-mobile

രണ്ട് രൂപ അരി; അനര്‍ഹരായ ഏഴു ലക്ഷം പേരെ ഒഴിവാക്കി

HIGHLIGHTS : ആലപ്പുഴ: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ നിന്നും രണ്ട് രൂപ അരി നല്‍കേണ്ട റേഷന്‍...

_Rice-shopആലപ്പുഴ: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ നിന്നും രണ്ട് രൂപ അരി നല്‍കേണ്ട റേഷന്‍ കാര്‍ഡ് ഉടമകളുടെ പട്ടിക പുനര്‍നിര്‍ണ്ണയിച്ചു. ആദ്യ പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തിയ 7 ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രതിമാസം 25,000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ കണക്ക് പ്രകാരം 1.81 കോടി ആളുകള്‍ക്കാണ് സര്‍ക്കാര്‍ 2 രൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. അനര്‍ഹരെ ഒഴിവാക്കിയതോടെ പട്ടിക 1.4 കോടിയായി കുറഞ്ഞു. അര്‍ഹരായവരുണ്ടെങ്കില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിന് മുന്നോടിയായി കണക്കെടുപ്പും പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

sameeksha-malabarinews

മുന്‍ഗണനേതര സബ്‌സിഡി വിഭാഗം പട്ടികയാണ് ഇപ്പോള്‍ പുതുക്കിയിട്ടുള്ളത്. മുന്‍ഗണനാ വിഭാഗങ്ങളുടെയും പട്ടിക പുതുക്കുന്നുണ്ട്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരാതികളില്‍ തെളിവെടുപ്പ് നടത്തിയാല്‍ മാത്രമേ പട്ടിക പ്രസിദ്ധീകരിക്കൂ. ഡിസംബര്‍ 15 വരെയാണ് തെളിവെടുപ്പ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!