കേരളത്തില്‍ സുനാമി മുന്നറിയിപ്പ്;വാട്‌സ്ആപ്പില്‍ പരക്കുന്നത് വ്യാജ സന്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ തീരങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്ന വാട്‌സാപ്പ് സന്ദേശം വ്യാജം. സുനാമി ആഞടിക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ മുതലാണ് സമൂഹമാധ്യങ്ങളിലൂടെ വ്യാപകമായി സന്ദേശങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരത്തെ വേളി, പൂന്തുറ, ശംഖമുഖം തീരങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വന്നത്. സംഭവത്തിലെ സത്യാവസ്ഥ അന്വേഷിച്ച് മാധ്യമ സ്ഥാപനങ്ങളിലേക്കും പോലീസ് സ്‌റ്റേഷനുകളിലേക്കും വിദേശത്തുനിന്നടക്കം ആളുകള്‍ വിവരമന്വേഷിച്ച് വിളിച്ചതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിതന്നെ രംഗത്തെത്തി. ഈ തീരങ്ങളില്‍ സുനാമിക്ക് സാധ്യതയില്ലെന്നും ഇത്തരം വ്യാജ പരചരണങ്ങളില്‍പ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അതോറിറ്റി അറിയിച്ചു.

കഴിഞ്ഞദിവസം വേളി തീരത്തെ ചക്രവാളത്തില്‍ കണ്ട വാട്ടര്‍ സ്പൗട്ട് എന്ന പ്രതിഭാസമാണ് ഇത്തരമൊരും വ്യാജ സന്ദേശം പരന്നതിന് പിറകിലെന്ന് കരുതപ്പെടുന്നു.