സൂര്യാഘാതത്തിന്‌ സാധ്യത 28നും 29നും

sunഏപ്രില്‍ 28, 29 തിയതികളില്‍ സൂര്യാഘാതത്തിന്‌ ഏറ്റവും സാധ്യതയുള്ളതായി സ്റ്റേറ്റ്‌ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ്‌ ആവശ്യമായ സജ്ജീകരണങ്ങളും മരുന്നുകളും ഏര്‍പ്പെടുത്തേണ്ടതും തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ തൊഴില്‍ വകുപ്പ്‌ സ്വീകരിക്കേണ്ടതുമാണ്‌. കൂടാതെ മറ്റ്‌ വകുപ്പ്‌ മേധാവികള്‍ അവരുടെ വകുപ്പുമായി ബന്ധപ്പെട്ടവര്‍ക്ക്‌ ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും അങ്കണവാടികളും വിദ്യാര്‍ഥികള്‍ക്ക്‌ ആവശ്യമായ കുടിവെള്ളം ഒരുക്കുകയും കുട്ടികള്‍ക്ക്‌ വെയിലേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യണമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.