കേരള സിസിഎല്‍ താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു

എയര്‍ഹോസ്റ്റസിനെ അപമാനിച്ചെന്ന് പരാതി

കൊച്ചി : എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറി എന്ന പരാതിയില്‍ കേരള സെലിബ്രേറ്റി ക്രിക്കറ്റ് താരങ്ങളെ കൊച്ചിന്‍-ഹൈദരബാദ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു.വിമാനത്തിലെ ക്യാപ്റ്റന്‍ ഇടപെട്ടാണ് ഇവരെ ഇറക്കി വിട്ടത്. ഇന്നുച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം നടന്നത്.്. നാളെ നടക്കാനിരിക്കുന്ന സെലിബ്രെറ്റ്ി ക്രിക്കറ്റ് മല്‍സരത്തിന് പുറപ്പെട്ടതായിരുന്നു കേരള ടീം.
കേരളാ സ്‌ട്രൈക്കെര്‍സ് താരങ്ങള്‍ വിമാനത്തില്‍വെച്ച് മോശമായി പെരുമാറിയെന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധീകൃതര്‍ ആരോപിച്ചു. ഇന്ന് വൈകീട്ടോടെ മറ്റൊരു വിമാനത്തില്‍ ഇവര്‍ ഹൈദരബാദിലേക്ക് പോകുമെന്നാണ് സൂചന. വിമാനകമ്പനിക്കെതിരെ താരങ്ങളും പരാതി നല്‍കിയിട്ടുണ്ട്.