Section

malabari-logo-mobile

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനൊരുങ്ങി തേഞ്ഞിപ്പലം

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്ക'് സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ ഡിസംബര്‍ മുന്നു മുതല്‍ ആറു വരെ നടത്തുന്ന സംസ്ഥാന സ്‌കൂള്‍

stat-sports-meetതേഞ്ഞിപ്പലം: കാലിക്ക’് സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ ഡിസംബര്‍ മുന്നു മുതല്‍ ആറു വരെ നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ ഒരുക്കം തുടങ്ങി. മേളയുടെ ഭാഗമായി ഡിസംബര്‍ രണ്ടിന് നടത്തുന്ന ദീപശിഖാ പ്രയാണം ജനകീയമാക്കാന്‍ സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ഈ മാസം 30ന് അതതു പഞ്ചായത്തുകളിലെ യുവജന സംഘടനകളുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും പ്രത്യേക യോഗം വിളിക്കാനും തീരുമാനിച്ചു. മേള വിജയിപ്പിക്കുതിനായി എല്ലാ കമ്മിറ്റികള്‍ക്കും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാനും ധാരണയായി. കൊണ്ടോട്ടി എം.എല്‍.എ പി.വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനകായികമേളയോടനുബന്ധിച്ച് കച്ചവടസ്ഥാനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ്
ഡിസംബര്‍ മുന്നിനാരംഭിക്കുന്ന സംസ്ഥാന കായികമേളക്ക് മുന്നൊുരുക്കങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധനയുമായി രംഗത്തെത്തി. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുദിവസങ്ങളിലും ഉദ്യോഗസ്ഥര്‍ കച്ചവടസ്ഥാപനങ്ങളിലും ദേശീയപാതയോരത്തെ കച്ചവട കേന്ദ്രങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ദേശീയപാതയോരങ്ങളിലും മറ്റിടങ്ങളിലും ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനയെ് പരിശോധനയില്‍ കണ്ടെത്തി. ഇതിനെതിരെ നടപടിയെടുക്കാന്‍ തദ്ദേശസ്വയം ഭരണസ്ഥാപന മേധാവികളോട് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ശീതളപാനീയങ്ങളില്‍ ഉപയോഗിക്കു ഐസില്‍ ബാറ്ററിയിലൊഴിക്കു വെള്ളം അടക്കമുള്ള ഹാനികരമായ വസ്തുക്കള്‍ ഉപയോഗിക്കുതായാണ് കണ്ടെത്തിയത്. തുറസായ സ്ഥലങ്ങളില്‍ വെച്ച് വില്‍പ്പന നടത്തു ഭഷ്യസാധനങ്ങള്‍ പൊടിപിടിച്ച് വൃത്തിഹീനമായതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പരിശോധനയിലൂടെ വരും ദിവസങ്ങളില്‍ ഇവയെല്ലാം നിയന്ത്രിക്കാനാണ് ആരോഗ്യ വകപ്പിന്റെ നീക്കം. കഴിഞ്ഞ ദിവസം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.സത്യനാഥന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍ കുമാര്‍ പ്രദീപ് കുമാര്‍, ജയ്‌സല്‍ എിവരുടെ നേതൃത്വത്തിലായിരുു പരിശോധന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!