സിപീക്കര്‍ ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ആരോഗ്യ
മന്ത്രി ശൈലജ ടീച്ചര്‍ക്ക് പിന്നാലെ കണ്ണടവിവാദത്തില്‍. സ്പീക്കര്‍ കണ്ണട വാങ്ങാന്‍ 49,900 രൂപ മെഡിക്കല്‍ ഇനത്തില്‍ കൈപറ്റയെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. മെഡിക്കല്‍ റീഇംബെഴ്‌സ്‌മെന്റ് ഇനത്തില്‍ 425594 രൂപയാണ് സ്പീക്കര്‍ 05.10.2016 മുതല്‍ 19.01.2018 വരെയുള്ള കാലയളവില്‍ കൈപറ്റിയതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.

തന്റെ കാഴ്ചയ്ക്ക് ചില പ്രശ്‌നങ്ങള്‍ ഉള്ളത് കാണിക്കാന്‍ പോയപ്പോള്‍ ഡോക്ടര്‍ നിര്‍ദേശിച്ച ലെന്‍സാണ് വാങ്ങിയതെന്ന് സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.