സെക്രട്ടേറിയറ്റില്‍ കൃത്യസമയത്ത് ജോലിക്കെത്തിയത് 3050 പേര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പുതിയ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ 4,497 ജീവനക്കാരില്‍ ആദ്യ ദിനം രാവിലെ 10.15നകം ഹാജര്‍ രേഖപ്പെടുത്തിയത് 3050 പേര്‍. 946 പേര്‍ വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്. 501 പേര്‍ ഹാജര്‍ രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഡിസംബര്‍ 28ന് കൃത്യ സമയത്ത് ഹാജര്‍ രേഖപ്പെടുത്തിയത് 1047 പേരായിരുന്നു. 2150 പേര്‍ വൈകിയാണ് അന്ന് പഞ്ച് ചെയ്തത്.