സ്‌കൂള്‍ ആരോഗ്യ പദ്ധതി (ഋതു): സ്‌കൂളുകള്‍ക്ക്‌ അപേക്ഷിക്കാം

കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആര്‍ത്തവസമയത്തുളള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ ആയുര്‍വേദ ചികിത്സയിലൂടെ പരിഹാരം കാണാന്‍ ഭാരതീയ ചികിത്സാ വകുപ്പ്‌ ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ‘ഋതു’ പദ്ധതി നടപ്പാക്കുന്നു. താത്‌പര്യമുള്ള ഹൈസ്‌കൂള്‍/ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ജൂണ്‍ 20 നകം dmoismmpm@gmail.comലോ ജില്ലാ മെഡിക്കല്‍ ഓഫീസ്‌(ഐ.എസ്‌.എം), സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505 വിലാസത്തിലോ അപേക്ഷിക്കണം. ഗേള്‍സ്‌ സ്‌കൂളുകള്‍ക്ക്‌ മുന്‍ഗണന നല്‍കും. ഫോണ്‍: 0483 2734852, 9446337930.