സ്‌കൂള്‍ പ്രവേശനോത്സവം;സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഊരൂട്ടമ്പലം സര്‍ക്കാര്‍ യുപി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
നിര്‍വ്വഹിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി. ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസമന്ത്രി കഥ പറഞ്ഞുകൊടുത്താണ് പരിപാടി ആരംഭിച്ചത്.
പ്രവേശനോല്‍സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യും. വിവിധ ജില്ലകളില്‍ ജില്ലാ പ്രവേശനോല്‍സവങ്ങളും നടത്തുന്നുണ്ട്.