Section

malabari-logo-mobile

കേരളത്തിലും കുടല്‍ തിന്ന്‌ കൊല്ലുന്ന ഷിഗല്ല ബാക്ടീരിയ പടരുകുന്നു

HIGHLIGHTS : തിരുവനന്തപുരം: ആളുകളെ ഭീതിയിലാഴ്‌്‌ത്തി സംസ്ഥാനത്ത്‌ ഷിഗല്ല ബാക്ടീരിയയുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്‌. കൃത്യമായി ചികിത്സിച്ചില്ലെങ്കില...

Untitled-1 copyതിരുവനന്തപുരം: ആളുകളെ ഭീതിയിലാഴ്‌്‌ത്തി സംസ്ഥാനത്ത്‌ ഷിഗല്ല ബാക്ടീരിയയുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്‌. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന കുടല്‍ കരണ്ടുതിന്നുന്ന ബാക്ടീരിയ ആണ്‌ ഷിഗല്ല. ഇതിനെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ്‌ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ഈ ബാക്ടീരിയ ബാധിക്കുന്നവരില്‍ വയറിളക്കമാണ്‌ ഉണ്ടാവുക. ഷിഗല്ലോസിസ്‌ എന്നും അറിയപ്പെടുന്ന ഇത്‌ കുടലിന്റെ ഭിത്തിയും ശ്ലേഷമ ആവരണവും കാര്‍ന്നു തിന്നുന്നു. മലത്തില്‍ രക്തവും പഴുപ്പും കാണുകയാണെങ്കില്‍ ബാക്ടീരിയ ബാധിച്ചതായി ഉറപ്പിക്കാം.

sameeksha-malabarinews

ഈ രോഗം ബാധിച്ച്‌ സംസ്ഥാനത്ത്‌ ഇതുവരെ മൂന്ന്‌ പേര്‍ മരിച്ചിട്ടുണ്ട്‌. രണ്ട്‌ പേര്‍ കോഴിക്കോടും ഒരാള്‍ തിരുവനന്തപുരത്തുമാണ്‌ മരിച്ചത്‌. ഈ രോഗം പടരുന്നത്‌ മലിന ജലത്തിലൂടെയാണ്‌. അതുകൊണ്ട്‌ തന്നെ തിളപ്പിച്ചാറിയ വെള്ളം, ചൂടുള്ള ഭക്ഷണം, ഭക്ഷണസാധനങ്ങള്‍ മൂടിവെച്ച്‌ കഴിക്കുക, ഭക്ഷണം കഴിക്കുന്നതിന്‌ മുമ്പ്‌ കൈകള്‍ നന്നായി സോപ്പിട്ട്‌ വൃത്തിയാക്കിയാക്കുക തുടങ്ങിയവയാണ്‌ പ്രതിരോധ മാര്‍ഗങ്ങള്‍.

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, ഉയര്‍ന്ന ശിരോഷ്‌മാവ്‌ എന്നിവയൊക്കെയാണ്‌ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗത്തിന്റെ ആരംഭത്തല്‍ തന്നെ ശരിയായ ചികിത്സലഭിച്ചാല്‍ രോഗം ഭേദമാക്കാനാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!