പനി: 22,085 പേര്‍ ചികിത്സ തേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെവരെ വിവിധ ആശുപത്രികളില്‍ 22,085 പേര്‍ പനിക്ക് ചികിത്സ തേടി.  ആലപ്പുഴയില്‍ ഒരു പനി മരണം റിപ്പോര്‍ട്ട് ചെയ്തു.  സംസ്ഥാനത്ത് ഇന്നലെ 117 പേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് എലിപ്പനിയും രണ്ടു പേര്‍ക്ക് എച്ച്1 എന്‍1 ഉം സ്ഥിരീകരിച്ചു.  517 പേര്‍ക്ക് സംശയാസ്പദ ഡെങ്കിപ്പനിയും ഏഴു പേര്‍ക്ക് സംശയാസ്പദ എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് 2,599 പേരും പാലക്കാട് 2,490 പേരും മലപ്പുറത്ത് 2,414 പേരും പനിക്ക് ചികിത്സ തേടി.  കൊല്ലത്ത് 36 പേര്‍ക്കും കോഴിക്കോട് 21 പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.  തിരുവനന്തപുരത്ത് 52 പേര്‍ക്ക് സംശയാസ്പദ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല.

ജില്ല, ചികിത്സ തേടിയവര്‍, ഡെങ്കിപ്പനി സംശയിക്കുന്നവര്‍, സ്ഥിരീകരിച്ചവര്‍, എലിപ്പനി സംശയിക്കുന്നവര്‍, സ്ഥിരികരിച്ചവര്‍,   എച്ച്1 എന്‍1 സംശയിക്കുന്നവര്‍, സ്ഥിരീകരിച്ചവര്‍ എന്ന ക്രമത്തില്‍:

തിരുവനന്തപുരം: 2599, 52, 0, 0, 0, 78, 0കൊല്ലം: 1968, 77, 36, 1, 1, 0, 0പത്തനംതി’: 815, 18, 13, 0, 0, 0, 0ഇടുക്കി: 588, 7, 2, 0, 0, 2, 1കോട്ടയം: 1322, 5, 0, 1, 0, 0, 0ആലപ്പുഴ: 1288, 22, 11, 0, 0, 0, 0എറണാകുളം: 1433, 21, 0, 0, 0, 5, 0തൃശൂര്‍: 1959, 18, 9, 0, 0, 0, 0പാലക്കാട്: 2490, 98, 9, 0, 0, 5, 0മലപ്പുറം: 2414, 58, 0, 0, 0, 2, 0കോഴിക്കോട്: 2224, 84, 21, 1, 0, 0, 1വയനാട്: 894, 9, 5, 4, 0, 3, 0കണ്ണൂര്‍: 1473, 30, 6, 0, 0, 3, 0കാസര്‍കോട്: 618, 18, 5, 0, 0, 1, 0