റിയല്‍ എസ്‌റ്റേറ്റ്‌ തൊഴിലാളികള്‍ക്ക്‌ ക്ഷേമനിധി ഏര്‍പ്പെടുത്തണം

Kerala real estate workers unionകൊണ്ടോട്ടി: റിയല്‍ എസ്‌റ്റേറ്റ്‌ തൊഴിലാളികള്‍ക്ക്‌ ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും അംഗീകൃത തൊഴിലാളികള്‍ക്ക്‌ കാര്‍ഡ്‌ നല്‍കണമെന്നും കേരള റിയല്‍ എസ്റ്റേറ്റ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ സംസ്ഥന സമ്മേളനം ആവശ്യപ്പെട്ടു.

കെ മുഹമ്മദുണ്ണി ഹാജി എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ അംഗം എ കെ അബ്ദുറഹ്മാന്‍, സബാഹ്‌ പുല്‍പ്പെറ്റ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ്‌ കെ മോഹനന്‍ അധ്യക്ഷനായിരുന്നു.