Section

malabari-logo-mobile

അഖില കേരള ക്വിസ് മത്സരം പരപ്പനങ്ങാടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി: അഖില കേരള ക്വിസ് മത്സരം പരപ്പനങ്ങാടിയില്‍. കേരളചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി 2018 സെപ്റ്റംബര്‍ 3...

പരപ്പനങ്ങാടി: അഖില കേരള ക്വിസ് മത്സരം പരപ്പനങ്ങാടിയില്‍. കേരളചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി 2018 സെപ്റ്റംബര്‍ 30 ന് ഞായറാഴ്ച പരപ്പനങ്ങാടിയില്‍ വെച്ചാണ് ഏകദിന ക്വിസ് മത്സരം നടക്കുക.

നാല് വ്യത്യസ്ത റൗണ്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും മത്സരം നടക്കുക. പ്രായഭേദമെന്യേ കേരളത്തിൽ നിന്നുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. ടീം അടിസ്ഥാനത്തിലായി
ക്കും മത്സരം. ഒരു ടീമിൽ പരമാവധി രണ്ടു പേർക്ക് പങ്കെടുക്കാം. ടീമംഗങ്ങളുടെ പേരിലോ,ക്ലബ്ബുകൾ, സ്‌കൂളുകൾ, കോളേജുകൾ, വായനശാലകൾ,സ്ഥാപനങ്ങൾ എന്നിങ്ങനെ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ പേര് രജിസ്ട്രർ ചെയ്യാം.

sameeksha-malabarinews

ഒന്നാം സമ്മാനം നേടുന്ന ടീമിന് 10000 രൂപയും,രണ്ടാം സമ്മാനം നേടുന്ന ടീമിന് 5000 രൂപയും,മൂന്നാം സമ്മാനം നേടുന്ന ടീമിന് 2000 രൂപയും ക്യാഷ് പ്രൈസ് ലഭിക്കും. റജിസ്‌ട്രേഷന്‍ ഫീസ് ഒരു ടീമിന് 200 രൂപ. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 2018 സെപ്റ്റംബർ 10 ന് മുമ്പ് പേര് രജിസ്ട്രർ ചെയ്യേണ്ടതാണ്.

പരപ്പനങ്ങാടി നവജീവന്‍ വായനശാലയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9349159008 എന്ന നമ്പറിൽ ബന്ധപ്പെടാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!