Section

malabari-logo-mobile

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അവലോകനയോഗം നടന്നു

HIGHLIGHTS : സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാനതല അവലോകന യോഗം സീമാറ്റില്‍ തുടങ്ങി.  വിദ്യാഭ്യാസ മന്ത്രി പ്രൊ. സി. രവീ...

സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാനതല അവലോകന യോഗം സീമാറ്റില്‍ തുടങ്ങി.  വിദ്യാഭ്യാസ മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.  വിഷന്‍ 100 ന്റെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ എല്ലാ സ്‌കൂളുകളിലും തയ്യാറാക്കി 2018 ഫെബ്രുവരി ഒന്നിന് ജനകീയ അവതരണം നടത്താന്‍ തീരുമാനിച്ചു.  പൊതു വിദ്യാഭ്യാസ സെക്രട്ടറി ഗോപാലകൃഷ്ണഭട്ട് വിവിധ വകുപ്പുകളിലെ ഡയറക്ടര്‍മാരായ മോഹന്‍കുമാര്‍ (ഡി.പി.ഐ),  ഡോ. ജെ.പ്രസാദ് (എസ്.സി.ഇ.ആര്‍.ടി), രാഹുല്‍ ഐ.ആര്‍.എസ് (ആര്‍.എം.എസ്.എ), ഡോ. പി.പി. പ്രകാശ് (ഹയര്‍ സെക്കന്ററി), ഡോ. ഫറുക്ക് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി), ഡോ. എ.പി. കുട്ടികൃഷ്ണന്‍ (എസ്.എസ്.എ), അന്‍വന്‍ സാദത്ത് (കൈറ്റ്), അഭിരാജ് (എസ്.ഐ.ഇ.റ്റി), ഡോ. സി. രാമകൃഷ്ണന്‍ (പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം) എന്നിവര്‍ പങ്കെടുത്തു.  ഡി.ഡി.ഇ മാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍, ആര്‍.എംഎസ്.എ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, എസ്.എസ്.എ പ്രോജക്ട് ഓഫീസര്‍മാര്‍, ആര്‍.ഡി.ഡിമാര്‍ എന്നിവരെ കൂടാതെ സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.  വിദ്യാഭ്യാസ ഉപജില്ലകളിലും സ്‌കൂളുകളിലും ആസൂത്രണ അവലോകന യോഗങ്ങള്‍ തുടര്‍ന്ന് നടക്കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!