പോലീസുകാര്‍ വീട്ടുപണിക്ക് പോകേണ്ടെന്ന് അസോസിയേഷന്‍ നിര്‍ദേശം

തിരുവന്തപുരം: പോലീസുകാര്‍ മേലുദ്യോഗസ്ഥന്‍മാരുടെ വീട്ടുപണിക്ക് പോകേണ്ടതില്ലെന്ന് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാമ്പ് ഫോളോവേഴ്‌സിനെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുരത്തുവന്ന സാഹചര്യത്തിലാണ് അസോസിയേഷന്റെ നിര്‍ദേശം. ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തിനായി നിര്‍ത്തിയിരിക്കുന്ന പോലീസുകാരെ തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമായി വീടുകളിലും ക്യാമ്പ് ഓഫീസുകളിലും ജോലി ചെയ്യുന്നവരുടെ കണക്ക് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം എഡിജിപി എസ് ആനന്ദകൃഷണനാണ് കണക്കെടുപ്പ് നടത്തുന്നത്. പോലീസിലെ അടിമപ്പണിയെ കുറച്ച് ആരോപണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഡിജിപി ശനിയാഴ്ച സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്.

നിലവില്‍ എണ്‍പതോളം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും വീടുകളില്‍ സഹയാത്തിനായി ഏകദേശം അറുനൂറോളം പോസീസുകാരുണ്ടെന്നാണ് സൂചന.