തിരൂരിലും താനൂരിലും നിരോധനാജ്ഞ

തിരൂര്‍: തിരൂരിലും താനൂരിലും നിരോധനജ്ഞ പ്രഖ്യാപിച്ചു. കേരള പോലീസ് നിയമം 78,79 വകുപ്പുകള്‍ പ്രകാരം ജില്ലാ പോലീസ് മേധാവിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

താനൂരിലും തിരൂരിലും കടലോരമേഖലകളില്‍ അടുത്തിടെയുള്ള ദിവസങ്ങളില്‍ വ്യത്യസ്ഥ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപകമായി അക്രമങ്ങളും പൗരാവകാശ ധ്വംസനങ്ങളും രജിസ്റ്റര്‍ ചെയ്യ്തിരുന്നു. ഈ സാഹചര്യത്തില്‍ സിപിഐഎം മെയ് 15 ന് തിരൂര്‍ കൂട്ടായിയില്‍ നിന്നും താനൂര്‍ അഞ്ചുടിയില്‍ നിന്നും പറവണ്ണ ആലിന്‍ചുവടിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു അന്നു തന്നെ താനൂര്‍ അങ്ങാടിയില്‍ മുസ്ലിംലീഗ് ജനസദസ്സ് നടത്തുന്നുമെന്നും പ്രഖ്യാപിച്ചിരുന്നു.

15ാം തിയ്യതി കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പ് റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ആഹ്ലാദപ്രകടനം നടത്താന്‍ ഇടയുണ്ടെന്നും ഈ സംഭവങ്ങള്‍ക്കിടയില്‍ ക്രമസമാധാനലംഘനം പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ചും തിരൂര്‍ സബ് ഡിവിഷന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ.