ഓണത്തിന്‌ ഏത്തയ്‌ക്കാ ഉപ്പേരി വിളമ്പണോ വേണ്ടെയോ?

Story dated:Sunday September 4th, 2016,03 33:pm

Untitled-1 copyമലയാളിയുടെ ഓണസദ്യ പൂര്‍ണമാകന്‍ ഏത്തയ്‌ക്കാ ഉപ്പേരി കൂടിയെ തീരു. എന്നാല്‍ ഇത്തവണ ഏത്താക്കാ ഉപ്പേരി തൊടുന്നവര്‍ക്ക്‌ പൊള്ളും. വേറൊന്നും കൊണ്ടെല്ല. കഴിഞ്ഞ ഓണക്കാലത്ത്‌ 175 രൂപയായിരുന്ന ചിപ്പ്‌സിന്റെ വില ഇത്തവണ 300 ന്‌ മുകളിലായിരിക്കുകയാണ്‌.പഴം ചിപ്‌സിന്‌ 340 ആണ്‌ വില.

ഏത്തക്കായയുടെ വിലയിലുണ്ടായ റെക്കോര്‍ഡ്‌ വില വര്‍ദ്ധനവാണ്‌ ഇതിന്‌ കാരണമായതെന്ന്‌ ബേക്കറി ഉടമകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒരു കിലോ ഏത്തക്കയുടെ വില 45 രൂപയായിരുന്നത്‌ ഈ വര്‍ഷം 65 ന്‌ മുകളിലാണ്‌.

ന്യായമായ വിലകിട്ടാതായതോടെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഏത്തവാഴ കൃഷിയില്‍ നിന്നും പിന്മാറിയതും വ്യാപകൃഷി നാശവുമാണ്‌ പ്രശനമായത്‌. ഇതോടെ പ്രാദേശികമായി കിട്ടിയിരുന്ന ഏത്തക്കയ്‌ക്ക്‌ ഡിമാന്റ്‌ വര്‍ദ്ധിക്കുകയും വില ഉയരുകയും ചെയ്‌തു. ഏതായാലും ഓണസദ്യ വിളമ്പാറാകുമ്പോഴേക്കും ഏത്തായ്‌ക്കാ ഉപ്പേരിക്ക്‌ ഇനിയും വില വര്‍ദ്ധിക്കുമെന്നാണ്‌ വ്യാപാരികള്‍ പറയുന്നത്‌.