വീടും കൃഷിസ്ഥലവും ജപ്തിയില്‍ നിന്ന് ഒഴിവാക്കാന്‍ നിയമഭേദഗതി

Story dated:Monday August 21st, 2017,01 20:pm

തിരുവനന്തപുരം: വായ്പയ്ക്ക് വേണ്ടി ഈടുനല്‍കിയിട്ടുള്ള വീടും കൃഷിസ്ഥലവും ജപ്തിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതി. മഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അഞ്ചുലക്ഷം രൂപ വരെ വായ്പ എടുത്തവര്‍ക്കാണ് ഈ ഇളവ് ബാധകമാവുക. ഭേദഗതി നിലവില്‍ വരുന്നതോടെ ഗ്രാമങ്ങളില്‍ ഒരേക്കര്‍ വരയെുള്ള കൃഷിസ്ഥലങ്ങള്‍ ജപ്തിയില്‍ നിന്ന് ഒഴിവാക്കപ്പെടും. അതെസമയം നഗരങ്ങളില്‍ അമ്പത് സെന്റ് വരെയുള്ള കൃഷിയിടങ്ങളാണ് ഒഴിവാക്കപ്പെടുക.

കൂടാതെ ആയിരം സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകളും ഭേദഗതി നിലവില്‍ വരുന്നതോടെ ജപ്തിയില്‍ നിന്ന് ഒഴിവാക്കപ്പെടും.