Section

malabari-logo-mobile

കേരളത്തിലെ മുസ്ലിം സ്‌ത്രീകളുടെ മുന്നേറ്റത്തിനായി പുതിയ സംഘടന.

HIGHLIGHTS : കോഴിക്കോട്‌: മതത്തിനകത്തുനിന്നും പുറത്തുനിന്നും മുസ്ലിം സ്‌ത്രീകള്‍ നേരിടുന്ന വിഷയങ്ങള്‍ ഏറ്റെടുത്ത്‌ സ്‌ത്രീകളുടെ മുന്നേറ്റത്തിനായി ഒരു പുതിയ സംഘട...

Untitled-2 copyകോഴിക്കോട്‌: മതത്തിനകത്തുനിന്നും പുറത്തുനിന്നും മുസ്ലിം സ്‌ത്രീകള്‍ നേരിടുന്ന വിഷയങ്ങള്‍ ഏറ്റെടുത്ത്‌ സ്‌ത്രീകളുടെ മുന്നേറ്റത്തിനായി ഒരു പുതിയ സംഘടന പിറവിയെടുക്കുന്നു. കേരള മുസ്ലിം മഹിള ആന്ദോളന്‍ എന്ന പേരിലുള്ള സംഘടനയുടെ പ്രഖ്യാപനം ഇന്ന്‌ കോഴിക്കോട്‌ നടക്കും.

കേരളത്തില്‍ നിലവിലുള്ള പുരുഷ കേന്ദ്രീകൃത മത സംഘടനള്‍ നിഷോധിച്ചതും മതം പറയുന്നതുമായ സ്വാതന്ത്ര്യവും സമത്വവും നേടിയെടുക്കുകയുമാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ സംഘാടകര്‍ പറയുന്നു. നിലവില്‍ ഇത്തരം പുരുഷ കേന്ദ്രീകൃത സംഘടകനകളാണ്‌ മുസ്ലിം സ്‌ത്രീകളുടെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. പ്രവാചകന്‌ ശേഷം വന്ന തെറ്റായ മത വ്യാഖ്യാനങ്ങളുടെ വക്താക്കളായ ഇത്തരം സംഘടനകള്‍ക്ക്‌ മുസ്ലിം സ്‌ത്രീകളു യഥാര്‍ത്ഥ പ്രശ്‌നം മനസിലാക്കാനായിട്ടില്ലെന്നും, ഖുറാനും ഇന്ത്യന്‍ ഭരണഘടനയും ന്‌ല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാനാണ്‌ മുസ്ലിം സ്‌ത്രീകള്‍ സ്വയം സംഘടിക്കാന്‍ തീരുമാനിച്ചതെന്ന്‌ സംഘാടകര്‍ പറയുന്നു.

sameeksha-malabarinews

വിവാഹം, വിദ്യഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ മുസ്ലിം സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംഘടന ഏറ്റെടുക്കുമെന്നും ഇവര്‍ പറഞ്ഞു. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ മുസ്ലിം വനിത ആന്ദേളനിന്റെ കേരള ഘടകമാണ്‌ സംഘടന രൂപീകരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!