മുല്ലപ്പെരിയാര്‍ കേരളം; ഇന്ന്‌ സുപ്രീംകോടതിയെ സമീപിക്കും

Mullaതിരു: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ജലനിരപ്പ്‌ 140 അടി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ തീരുമാനം. ഡാമിന്റെ വൃഷ്ടിപ്രദേശത്ത്‌ മഴപെയ്‌തതാണ്‌ ജലനിരപ്പ്‌ ഉയരാന്‍ കാരണം.

48 മണിക്കൂറിനുള്ളില്‍ മേല്‍നോട്ട സമിതി യോഗം ചേരണമെന്ന കേരളത്തിന്റെ ആവശ്യം തകള്ളിയതിനെ തുടര്‍ന്നാണ്‌ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്‌. ഇക്കാര്യം സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്‌നാട്‌ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വത്തിന്‌ ഇന്നലെ കത്തയച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം ലഭ്യമായിട്ടില്ല. ഈ വിഷയത്തിലുള്ള നിയമോപദേശം മന്ത്രിസഭയുടെ പരിഗണനയ്‌ക്കായി കൈമാറിയിട്ടുണ്ട്‌.