സ്‌കൂളുകളിലെ കൗണ്‍സിലര്‍മാരുടെ വേതനത്തില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളിലെ കൗണ്‍സിലര്‍മാരുടെ വേതനം അമ്പത് ശതമാനം വര്‍ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 12,500 രൂപ വേതനം 18,750 രൂപയായാണ് കേരളസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യലയങ്ങളില്‍ സാമൂഹിക നീതിവകുപ്പിനു കീഴിലാണ് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. സംസ്ഥാനത്തൊട്ടാകെ 600ഓളം കൗണ്‍സിലര്‍മാരാണ് നിലവിലുള്ളത്. കൂടാതെ അഞ്ചുവര്‍ഷത്തിലധികം സര്‍വീസുള്ളവര്‍ക്ക് ആയിരം രൂപ അധികമായി ലഭിക്കും.

വേതന വര്‍ധന നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടിയെ കൗണ്‍സിലര്‍മാരുടെ സംഘടനയായ കെഎസ്‌സിഎ അഭിനന്ദിച്ചു.