മെഡിക്കല്‍ എന്‍ട്രന്‍സ്‌ മലപ്പുറിത്തിന്‌ തങ്കത്തിളക്കം

Untitled-2 copyമലപ്പുറം:മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ഒന്നാംറാങ്കടക്കം മികച്ച നേട്ടം കൈവരിച്ചുകൊണ്ട്‌ മലപ്പുറത്തിന്റെ കുട്ടികള്‍ വിമര്‍ശകരുടെ നാവടച്ചു. ഒന്നാംറാങ്കുകാരിയ മഞ്ചേരി തുറക്കലിലെ ഹിബയും, അഞ്ചാം റാങ്കുകാരി ഐശ്വര്യ രവീന്ദ്രനും, പത്താം റാങ്കുകാരന്‍ മെല്‍വിന്‍ ഷാജിയും എസ്‌ സി വിഭാഗത്തില്‍ ഒന്നാം റാങ്ക്‌ നേടിയ നിര്‍മ്മല്‍ കൃഷണനും ഉയര്‍ത്തിപ്പിടിച്ചത്‌ ഒരു നാടിന്റെ യശ്ശസ്സുകൂടിയാണ്‌. വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന ജില്ലയെന്ന പരിഹാസം ഏറെക്കേട്ടിരുന്ന ഒരു തലമുറയുടെ പിന്‍മുറക്കാര്‍ അഭിമാനാര്‍ഹമായ നേട്ടത്തിലൂടെ മധുപ്രതികാരമാണ്‌ ചെയ്യുന്നത്‌.
അകാലത്തില്‍ കുടുംബത്തെ വിട്ടുപിരിഞ്ഞ ഹൈദര്‍കുട്ടിയുടെ സ്വപനമായിരുന്നു തന്റെ ‘പൊന്നു’ എന്ന ഹിബമോള്‍ ഒരു ഡോക്ടറാകുക എന്നത്‌.പിതാവിന്റെ ആ ആഗ്രഹമാണ്‌ ഹിബ മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാംറാങ്കു തന്നെ നേടി സഫലീകരിച്ചിരിക്കുന്നത്‌. കഠിനപ്രയത്‌നവും പരിശീലനവും തന്നെയാണ്‌ ഹിബക്ക്‌ ഈ വിജയം നേടിക്കൊടുത്തത്‌. സൈനയാണ്‌ ഉമ്മ. ബിബഎ വിദ്യാര്‍ത്ഥി ആദില സഹോദരിയാണ്‌. സഹോദരന്‍ ആദില്‍ എട്ടാംക്ലാസിലാണ്‌ പഠിക്കുന്നത്‌.

പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്ക്‌ നേടിയ നിര്‍മ്മല്‍ കൃഷണ മലപ്പുറം പള്ളിക്കല്‍ സ്വദേശിയാണ്‌. കേരള ഗ്രാമീണ്‍ ബാങ്ക്‌ ഏആര്‍ നഗര്‍ ശാഖ മാനേജര്‍ കൃഷണന്റെ മകനാണ്‌ നിര്‍മ്മല്‍. അമ്മ സുലോചന. പിജി വിദ്യാര്‍ത്ഥി ശ്യാമില്‍ കൃഷണ സഹോദരന്‍.

അഞ്ചാം റാങ്ക്‌ നേടിയ മങ്കട വള്ളക്കാപ്പൊറ്റ സ്വദേശി കുമ്മില്‍ ഐശര്യ രവീന്ദ്രന്റെ മകളാണ്‌. പത്താംറാങ്ക്‌ നേടിയ മെല്‍വിന്‍ അരീക്കോട്‌ വാലില്ലാപ്പുഴ സ്വദേശിയാണ്‌ പുതിയേടത്ത്‌ വീട്ടില്‍ ഷാജി, ലീന ദമ്പതിമാരുടെ ഇളയമകനാണ്‌ മെല്‍വിന്‍. പള്ളോട്ടി ഹില്‍സ്‌ പബ്ലിക്‌ സ്‌കൂളിലാണ്‌ പഠിച്ചത്‌