ഏഴ് ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റി, ആറെണ്ണം റദ്ദാക്കി

സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ കേരള സംസ്ഥാന ഭാഗ്യുറിയുടെ എഴ് നറുക്കെടുപ്പുകള്‍ മാറ്റി. ആറ് ഭാഗ്യക്കുറികള്‍ റദ്ദാക്കി. ഈ മാസം 16, 17, 18, 19, 20, 21, 22 തിയതികളിലെ നറുക്കെടുപ്പുകള്‍ മാറ്റി വയ്ക്കുകയും 23, 24, 26, 27, 28, 29 തിയതികളിലെ നറുക്കെടുപ്പുകള്‍ റദ്ദാക്കുകയും ചെയ്തു.
16ന് നിശ്ചയിച്ചിരുന്ന കെ.എന്‍-226 നമ്പര്‍ കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് 23 ന് നടക്കും. 17ന് നിശ്ചയിച്ചിരുന്ന എന്‍.ആര്‍ -82 നമ്പര്‍ നിര്‍മല്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് 24ന് നടക്കും. 18ലെ കെ.ആര്‍ -359 നമ്പര്‍ കാരുണ്യ ഭാഗ്യക്കുറി; 19ലെ ആര്‍.എന്‍ – 353 നമ്പര്‍ പൗര്‍ണ്ണമി ഭാഗ്യക്കുറി എന്നിവയുടെ നറുക്കെടുപ്പ് 26 ലേക്ക് മാറ്റി. 20ന് നടക്കേണ്ട ഡബ്‌ളിയു -474 നമ്പര്‍ വിന്‍വിന്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് 27ലേക്കും 21ലെ എസ്.എസ് -120 നമ്പര്‍ സ്ത്രീശക്തി ഭാഗ്യക്കുറി നറുക്കെടുപ്പ് 28 ലേക്കും 22 ലെ എ.കെ -358 നമ്പര്‍ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് 29 ലേക്കും മാറ്റി.
23ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കെ.എന്‍ -227 നമ്പര്‍ കാരുണ്യപ്ലസ് ഭാഗ്യക്കുറി, 24 ലെ എന്‍.ആര്‍ -83 നമ്പര്‍ നിര്‍മല്‍ ഭാഗ്യക്കുറി, 26ലെ ആര്‍.എന്‍ -354 നമ്പര്‍ പൗര്‍ണ്ണമി ഭാഗ്യക്കുറി, 27ലെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഡബ്‌ളിയു -475 നമ്പര്‍ വിന്‍ വിന്‍ ഭാഗ്യക്കുറി, 28ലെ എസ്.എസ് -121 നമ്പര്‍ സ്ത്രീശക്തി ഭാഗ്യക്കുറി, 29 ലെ എ.കെ. -359 നമ്പര്‍ അക്ഷയ ഭാഗ്യക്കുറി എന്നിവ റദ്ദാക്കി.

Related Articles