Section

malabari-logo-mobile

ഭാഗ്യക്കുറിയില്‍ നിന്നുളള ലാഭം കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വിനിയോഗിക്കും: ഡോ. തോമസ് ഐസക്

HIGHLIGHTS : സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നുളള ലാഭം കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വിനിയോഗിക്കുന്നതിന്റെ ഭാഗമായി കാരുണ്യ ചികിത്സാ സഹായ പദ്ധതി വിപുലീക...

 ക്രിസ്തുമസ് -പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി മന്ത്രി പ്രകാശനം ചെയ്തു

സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നുളള ലാഭം കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വിനിയോഗിക്കുന്നതിന്റെ ഭാഗമായി കാരുണ്യ ചികിത്സാ സഹായ പദ്ധതി വിപുലീകരിച്ച് ജീവിതശൈലീ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡോ. റ്റി.എം തോമസ് ഐസക് അറിയിച്ചു.  സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ ജൂബിലി ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ 2017 -18 (BR.59) ടിക്കറ്റ് പ്രകാശനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സംസ്ഥാന ഭാഗ്യക്കുറിയുടെ ലാഭം നാടിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്.  ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കാരുണ്യ പദ്ധതിയാണ്.  ഈ പദ്ധതി വിപുലീകരിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറിയെ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന്റെ പ്രതീകമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.  ഭാഗ്യക്കുറി വില്‍പനയില്‍ ഇപ്പോള്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  പ്രതിമാസ വില്‍പന 600 – 650 കോടി രൂപയില്‍ നിന്ന് ഏകദേശം് 900 കൊടി രൂപയില്‍ എത്തിയിട്ടുണ്ട്.  നടപ്പ് സാമ്പത്തിക വര്‍ഷം പതിനായിരം കോടിയിലധികം വിറ്റുവരവ് നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റ് വിറ്റുവരവിന്റെ 52% സമ്മാനത്തുകയായി നല്‍കുകയാണ്.  ഇത്രയധികം സമ്മാനം നല്‍കുന്ന മറ്റ് ഭാഗ്യക്കുറികള്‍ ഇന്ത്യയിലില്ല.  ഏജന്റുമാര്‍ക്കുളള കമ്മീഷന്‍ കഴിഞ്ഞ് ഭാഗ്യക്കുറിയില്‍ നിന്ന് 24 ശതമാനത്തോളം തുക നികുതി ഉള്‍പ്പെടെ സര്‍ക്കാരിന് ലാഭമായി ലഭിക്കുന്നതായും ഈ തുക പൂര്‍ണ്ണമായും വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് മന്ത്രിയില്‍ നിന്നും ക്രിസ്തുമസ് -പുതുവത്സര ബമ്പര്‍ ടിക്കറ്റ് ഏറ്റുവാങ്ങി.  ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ റ്റി. സുരേഷ് കുമാരി പങ്കെടുത്തു.  ആറ് കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ക്രിസ്തുമസ് – പുതുവത്സര ബമ്പറിന്റെ ടിക്കറ്റ് വില 200 രൂപയാണ്.  2018 ജനുവരി 24ന് നറുക്കെടുക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!