ഡീസല്‍ വാഹന നിയന്ത്രണം: ജൂണ്‍ 12 മുതല്‍ സംസ്ഥാനത്ത് ചരക്കു ലോറി പണിമുടക്ക്

Tanker-lorry-strikeതിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 12 മുതല്‍ ചരക്ക് ലോറികള്‍ പണിമുടക്കും. പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെയാണ് സമരം. ജൂണ്‍ 12 അര്‍ദ്ധരാത്രി മുതല്‍ ചരക്ക് ലോറികള്‍ പണിമുടക്കും. അന്യസംസ്ഥാന ചരക്ക് ലോറികളും സമരത്തില്‍ പങ്കെടുക്കും.

ഇതിനിടെ ഡീസല്‍ വാഹന നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. സംസ്ഥാനങ്ങളിലെ വായു മലനീകരണം കൂടിയ നഗരങ്ങളെ കുറിച്ച് നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ചീഫ് സെക്രട്ടറിമാര്‍ക്കെതിരെ അറസ്റ്റ് വോറന്റ് പുറപ്പെടുവിക്കുമെന്നും ഹരിത ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി.
10 വര്‍ഷം പഴക്കമുള്ളതും 2000 സി.സിയില്‍ കൂടുതലുമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ദില്ലിയിലും കേരളത്തിലും നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ നഗരങ്ങളിലും നിരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഹരജിയാണ് ട്രൈബ്യൂണല്‍ പരിഗണിച്ചത്.