മദ്യനയത്തില്‍ മാറ്റം വരുത്തണം;മന്ത്രി എ.സി മൊയ്‌തീന്‍

Story dated:Thursday August 18th, 2016,01 56:pm

k c moideenതിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റംവരുത്തണമെന്ന്‌ ടൂറിസം മന്ത്രി എസി മൊയ്‌തീന്‍. ബാറുകള്‍ തുറക്കണമെന്നും മദ്യവില്‍പ്പനയില്‍ വരുത്തിയ നിയന്ത്രണം വിനോദ സഞ്ചാരമേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം കേന്ദ്രങ്ങള്‍ക്ക്‌ സമീപമുള്ള ബാറുകളില്‍ മദ്യം ലഭ്യമാക്കണം. ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്‌. ഇതു സംബന്ധിച്ച വകുപ്പിന്റെ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നടക്കേണ്ട കോൺഫറൻസുകളും യോഗങ്ങളും അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ഇത് ടൂറിസം മേഖലയെ മാത്രമല്ല, ധനകാര്യ സ്ഥാപനങ്ങളെയും വാണിജ്യ സ്ഥാപനങ്ങളെയും ബാധിച്ചു, എന്നാൽ സംസ്ഥാനത്ത് പൂട്ടിയ ബാറുകളെല്ലാം തുറക്കണമെന്നല്ല, ടൂറിസം കേന്ദ്രങ്ങൾക്ക് സമീപമുള്ള ബാറുകളിൽ മദ്യം ലഭ്യമാക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.