കേരളാംകുണ്ട്‌ വെള്ളച്ചാട്ടത്തെ അടുത്തറിയാം

kerala kundu waterfall 2സാഹസിക സഞ്ചാരികള്‍ക്ക്‌ വിസ്‌മയ കാഴ്‌ചയൊരുക്കി കേരളാംകുണ്ട്‌ ടൂറിസം പദ്ധതി ഉദ്‌ഘാടനത്തിന്‌ ഒരുങ്ങി. കേരളാംകുണ്ട്‌ വെള്ളച്ചാട്ടവും അനുബന്ധ പ്രദേശവും ഉള്‍പ്പെടുത്തിയാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌. ഒരു കോടി ചെലവല്‍ പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ നടപ്പാലം, ചവിട്ടുപടി, ഡ്രസിങ്‌ റൂം, പ്രവേശന കവാടം, കോഫി ഷോപ്‌ എന്നിവയാണുള്ളത്‌.
സൈലന്റ്‌ വാലി ബഫര്‍സോണിനോട്‌ ചേര്‍ന്നാണ്‌ കേരളാംകുണ്ട്‌ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. ഉയരങ്ങളില്‍ നിന്നും താഴേക്ക്‌ ചാടുന്ന വെള്ളച്ചാട്ടം മനോഹരമായ കാഴ്‌ചയാണ്‌. വേനല്‍കാലത്തടക്കം സുലഭമായ വെള്ളമുണ്ടാകാറുണ്ട്‌ ഇവിടെ. സാഹസികത ഇഷ്ടപെടുന്നവര്‍ക്ക്‌ ഏറെ ആകര്‍ഷകമാണ്‌ വെള്ളച്ചാട്ടം.
പദ്ധതിയുടെ ഉദ്‌ഘാടനം 27ന്‌ വൈകീട്ട്‌ നാലിന്‌ ടൂറിസം മന്ത്രി എ.പി അനില്‍ുകമാര്‍ ഉദ്‌ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പൊറ്റയില്‍ ആയിഷ അധ്യക്ഷയാവും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയകുട്ടി ടീച്ചര്‍, ഡി.ടി.പി.സി സെക്രടറി വി. ഉമ്മര്‍കോയ എന്നിവര്‍ പങ്കെടുക്കും.