ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Story dated:Thursday May 21st, 2015,01 42:pm

Resultതിരുവനന്തപുരം: സംസ്ഥാന ഹയര്‍ സെക്കണ്ടറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 83.96 ശതമാനം പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 79.39 ശതമാനമായിരുന്നു വിജയം. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബാണ് ഫലം പ്രഖ്യാപിച്ചത്.

10,839 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരില്‍ മുന്നില്‍ തിരുവനന്തപുരം ജില്ലയാണ്. 87.05 ശതമാനം വിജയം നേടിയ കോഴിക്കോട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍. 76.17 ശതമാനവുമായി പത്തനംതിട്ട ജില്ലയാണ് ഏറ്റവും പിന്നിലുള്ളത്.

59 സ്‌കൂളുകള്‍ക്ക് നൂറു ശതമാനം വിജയം ലഭിച്ചു. 23 സ്‌കൂളുകള്‍ക്ക് 30 ശതമാനത്തില്‍ താഴെ വിജയം നേടാനെ കഴിഞ്ഞുള്ളൂ. 83.34 ശതമാനം വിജയം നേടി പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍. ആണ്‍കുട്ടികള്‍ 77.78 വിജയശതമാനം നേടി. പട്ടം സെന്റ് മേരീസ് സ്‌കൂളിലാണ് ഏറ്റവും അധികം കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇവിടെ 94.8 ശതമാനം കുട്ടികളും വിജയിച്ചു.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 91.63 ശതമാനം പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 78.67 ശതമാനവും കലാമണ്ഡലം ഹയര്‍ സെക്കന്‍ഡറിയില്‍ 90 ശതമാവും ഓപ്പണ്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 36.95 ശതമാനം വിദ്യാര്‍ഥികളും ഉന്നതപഠനത്തിന് യോഗ്യത നേടി.