Section

malabari-logo-mobile

കേരളത്തിന് സഹായമായ് 700 കോടി യുഎഇ നല്‍കും

HIGHLIGHTS : തിരുവനന്തപുരം: പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന് സഹായവുമായി യുഎഇ 700 കോടി രൂപ സഹായം നല്‍കും. ഇക്കാര്യത്തില്‍ യുഎഇ ഭരണാധികാരികളില്‍ നിന്ന് ഉറപ്പു ...

തിരുവനന്തപുരം: പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന് സഹായവുമായി യുഎഇ 700 കോടി രൂപ സഹായം നല്‍കും. ഇക്കാര്യത്തില്‍ യുഎഇ ഭരണാധികാരികളില്‍ നിന്ന് ഉറപ്പു ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. യുഎഇ ഗവണ്‍മെന്റ് നമ്മുടെ വിഷമത്തില്‍ സഹായിക്കാന്‍ തയ്യാറായിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയുടെ അടുത്ത് അബുദാബി ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യന്‍ രാജകുമാരന്‍ സംസാരിച്ചതായും. അദേഹം ഇന്നലെ പ്രധാനമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. യുഎഇയുടെ സഹായമായി അവര്‍ നിശ്ചയിച്ചിരിക്കുന്നത് 700 കോടി രൂപയാണ്.

ഇത് നമ്മുടെ വിഷമം മനസിലാക്കിയുള്ള സഹായമാണ്. ഇത്തരം തീരുമാനം എടുക്കാന്‍ തയ്യാറായ യുഎഇ പ്രസിഡന്റ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മുക്തും, മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യന്‍ എന്നിവര്‍ സംസ്ഥാനത്തിന്റെ അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

sameeksha-malabarinews

നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു. കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കാന്‍ യുഎഇ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു.

ആകെ 153 കോടി രൂപയാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തെലുങ്കാന 25 കോടി, മഹാരാഷ്ട്ര 20 കോടി, ഉത്തര്‍ പ്രദേശ് 15 കോടി, മധ്യപ്രദേശ്, ദില്ലി,പഞ്ചാബ്, കര്‍ണാടക,ബീഹാര്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍,ചത്തീസ്ഗഡ് എന്നിവര്‍ 10 കോടി, തമിഴ്‌നാട്, ഒഡീഷ അഞ്ച് കോടി, ആസാം മൂന്ന് കോടി എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ലഭിച്ചിട്ടുള്ള സഹായം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!