Section

malabari-logo-mobile

കേരള തീരത്തില്‍ ശക്തമായ കാറ്റിന് സാധ്യത;മത്സ്യതൊഴിലാളികള്‍ക്കും തീരത്തുള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം

HIGHLIGHTS : കേരള ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്‌.പടിഞ്ഞാറ്  ദിശയിൽ നിന്നും  മണിക്കൂറിൽ 35   മുതൽ 45  കി.മി വേഗതയില...

കേരള ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്‌.പടിഞ്ഞാറ്  ദിശയിൽ നിന്നും  മണിക്കൂറിൽ 35   മുതൽ 45  കി.മി
വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60കി.മി
വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്‌.
.

വിഴിഞ്ഞം മുതൽ കാസറഗോഡ് വരെ കേരള തീരത്തു൦ ലക്ഷദ്വീപ് തീരത്തും ഉയർന്ന തിരമാലകൾക്ക് (3.5 m മുതൽ 4.9 m വരെ) സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വീസ്‌
(INCOIS )നല്‍കുന്ന മുന്നറിയിപ്പ് .

sameeksha-malabarinews

കേരള ലക്ഷദ്വീപ് തീരങ്ങളിലും  അറബി കടലിന്റെ മധ്യ  ഭാഗത്തുo, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അധിപ്രക്ഷുബ്ദമോ അകാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾ കേരള ലക്ഷദ്വീപ് തീരങ്ങളിലും  അറബി കടലിന്റെ മധ്യ  ഭാഗത്തുo, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന്  പോകരുത്. ഈ  മുന്നറിയിപ്പ് ഇന്ന് (17/07/2018) ഉച്ചക്ക്  2 മണിമുതൽ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!