Section

malabari-logo-mobile

കേരളത്തെ കാത്തിരിക്കുന്നത് താങ്ങാനാവത്ത ചൂട്

HIGHLIGHTS : തിരുവനന്തപുരം: കേരളത്തില്‍ വരാനിരിക്കുന്നത് ചുട്ടുപൊള്ളുന്ന ദിനങ്ങള്‍. ആലപ്പുഴയും കോഴിക്കോടും കോട്ടയുമാണ് ചൂടിന്റെ കാര്യത്തില്‍ മുന്നിലുള്ളത്. കഴിഞ...

തിരുവനന്തപുരം: കേരളത്തില്‍ വരാനിരിക്കുന്നത് ചുട്ടുപൊള്ളുന്ന ദിനങ്ങള്‍. ആലപ്പുഴയും കോഴിക്കോടും കോട്ടയുമാണ് ചൂടിന്റെ കാര്യത്തില്‍ മുന്നിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പലയിടങ്ങളിലും അനുഭവപ്പെട്ടത് താങ്ങാനാവാത്ത ചൂടാണ്. അന്തരീക്ഷതാപനില പതിവില്‍ നിന്നും അഞ്ച് ഡിഗ്രിവരെ പലയിടത്തും ഉയര്‍ന്നു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയതനുസരിച്ച് ആലപ്പുഴയില്‍ 4.9 ഡിഗ്രിയാണ് ചൂട് ഉയര്‍ന്നത്. കോഴിക്കോട്ട് 4.6-ഉം. കഴിഞ്ഞ 30 വര്‍ഷത്തെ ശരാശരിയില്‍നിന്ന് കേരളമാകെ ഇപ്പോള്‍ ഒന്നര ഡിഗ്രിവരെ ചുടുകൂടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 40 ഡിഗ്രിക്കുമേല്‍ ഉയര്‍ന്ന പാലക്കാട്ട് 34.6 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഇത് പതിവിലും 0.9 ഡിഗ്രി കുറവാണ്.

sameeksha-malabarinews

മേഘങ്ങളില്ലാത്ത ആകാശമാണിപ്പോളുള്ളത്. അതുകൊണ്ടുതന്നെ സൂര്യരശ്മി നേരിട്ട് പതിക്കുന്ന അവസ്ഥയാണ്. ഇതിനുപുറമെ ശക്തമായ വരണ്ട കാറ്റടിക്കുന്നത് അന്തരീക്ഷത്തെയും വരണ്ടതാക്കുന്നു. ഈ കാറ്റിന്റെ ശക്തികുറഞ്ഞാല്‍ മാത്രമേ കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കരയിലേക്ക് കടക്കുകയുള്ളു. അതെസമയം മാര്‍ച്ച് അവസാനം മാത്രമെ മഴ ലഭിക്കുകയൊള്ളു വെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!