ഹർത്താൽ പൂർണം

തിരുവനന്തപുരം:  ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും
കുടുംബത്തിനും എതിരെ നടന്ന പൊലീസ് അതിക്രത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ ഏറെക്കുറെ പൂർണം.

കടകേമ്പാളങ്ങൾ അടഞ്ഞു കിടന്നു. ഇരുചക്രവാഹനങ്ങളും ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. ബാങ്കുകളും ഒാഫീസുകളും പ്രവർത്തിച്ചില്ല. പെട്രോൾ പമ്പുകളടക്കം തുറന്നില്ല. കെ.എസ്.ആർ.ടി.സി ചിലയിടങ്ങളിൽ സർവീസ് നടത്തി. മലപ്പുറം ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.