കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഇല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. കേരളത്തിന്റെ നിലാവരത്തെ കുറിച്ച് മനസ്സിലാക്കാതെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സംസാരിച്ചതെന്നും ജോസഫൈന്‍ പറഞ്ഞു.

ഇത്തരത്തിലുള്ള പ്രസ്താവനകള്‍ കേരളത്തെ ഇകഴ്ത്തുന്നതാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഹാദിയ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കൃത്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ദേശീയ അധ്യക്ഷ കേരളത്തില്‍ എത്തിയപ്പോള്‍ സംസ്ഥാന കമ്മീഷനോട് റിപ്പോര്‍ട്ട് പോലും തേടിയില്ലെന്നും എംസി ജോസഫൈന്‍ കൊച്ചില്‍ പറഞ്ഞു.