ഭരണ പരിഷ്‌കാര കമ്മീഷന്‍ പൊതുജനാഭിപ്രായം തേടുന്നു

സര്‍ക്കാര്‍ വകുപ്പുകളുടേയും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെയും സേവനം പൂര്‍ണമായും ഫലപ്രദമായും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്‌കാര കമ്മീഷന്‍ പൊതുജനാഭിപ്രായം തേടുന്നു.
നിര്‍ദേശങ്ങള്‍ വിശദമായി എത്രയുംവേഗം മെമ്പര്‍ സെക്രട്ടറി, ഭരണ പരിഷ്‌കാര കമ്മീഷന്‍, പഴയ നിയമസഭാ മന്ദിരം, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന മേല്‍വിലാസത്തിലോ കമ്മീഷന്റെ വെബ്‌സൈറ്റായ www.arc.kerala.gov.in,  arc4kerala@gmail.com എന്ന വിലാസത്തിലോ ലഭ്യമാക്കണം.
അടിസ്ഥാനതലത്തിലുള്ള വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പോലീസ് സ്‌റ്റേഷന്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വാധീനമില്ലാത്ത പാവപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും അനവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നതായ പ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ് അഭിപ്രായം തേടുന്നത്.