കേരളസര്‍ക്കാരിന്റെ വെബ്‌സൈറ്റ്‌ പാക്‌ സംഘം ഹാക്ക്‌ ചെയ്‌തു

newsതിരു കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ പാക്കിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാര്‍ തകര്‍ത്തു. വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തതിനു ശേഷം ഇന്ത്യയുടെ ദേശീയപതാക കത്തിക്കുന്ന ചിത്രവും പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ശനിയാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ്‌ സര്‍ക്കാരിന്റെ വെബ്‌സൈറ്റായ http;//kerala.gov.in ഹാക്ക്‌ ചെയ്‌തത്‌.

ഹാക്ക്‌ ചെയ്‌ത പാക്‌ സ്വദേശി തന്റെ അഡ്രസ്‌ കൂടി ഈ സൈറ്റിലിട്ടിട്ടുണ്ട്‌. എക്‌സ.ക്യു.എല്‍ ഇന്‍ജക്ഷെന്‍ എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്‌ ഇയാള്‍ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തത്‌