Section

malabari-logo-mobile

ദുരിതാശ്വാസം: സ്‌കൂള്‍ കുട്ടികള്‍ പങ്കാളികളാകണം – മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്

HIGHLIGHTS : തിരുവനന്തപുരം:പുനര്‍നിര്‍മ്മാണത്തിനായി തുക കണ്ടെത്താന്‍ സംഘടിതശ്രമം നടത്തുന്ന കേരള സര്‍ക്കാര്‍ സംരംഭത്തില്‍ കേരളത്തിലെ മുഴുവന്‍ കുട്ടികളും  പങ്കാളി...

തിരുവനന്തപുരം:പുനര്‍നിര്‍മ്മാണത്തിനായി തുക കണ്ടെത്താന്‍ സംഘടിതശ്രമം നടത്തുന്ന കേരള സര്‍ക്കാര്‍ സംരംഭത്തില്‍ കേരളത്തിലെ മുഴുവന്‍ കുട്ടികളും  പങ്കാളികളായി സഹകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അഭ്യര്‍ഥിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ എല്ലാ കോണുകളില്‍ നിന്നും സംഭാവന പ്രവഹിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ നമുക്കുണ്ടായ നഷ്ടം വളരെ വലുതാണ്.
കുട്ടികളുടെ സംഭാവന സ്‌കൂള്‍  അടിസ്ഥാനത്തില്‍ സെപ്തംബര്‍ 11 ന് ശേഖരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബി.എസ്.ഇ, ഐ.സി.എസ്.സി കുട്ടികളുടെ വകയായി  ലഭിക്കുന്ന തുക സ്‌കൂളടിസ്ഥാനത്തില്‍ സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ സംഭാവനയായി നല്‍കാം. കഴിയാവുന്ന തുക നല്‍കി ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് കുട്ടികളോടും സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!