Section

malabari-logo-mobile

രക്ഷാപ്രവർത്തനം ഊർജിതം, കൂടുതൽ സേനയെ എത്തിക്കും -മുഖ്യമന്ത്രി പിണറായി വിജയൻ

HIGHLIGHTS : രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആവശ്യപ്പെട്ടതനുസരിച്ച് കൂടുതൽ സേനകൾ സംസ്ഥാനത്...

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആവശ്യപ്പെട്ടതനുസരിച്ച് കൂടുതൽ സേനകൾ സംസ്ഥാനത്ത് എത്തിച്ചേരും.
ആർമി, എയർഫോഴ്‌സ്, നേവി, കോസ്റ്റ് ഗാർഡ്, ഫയർ ഫോഴ്‌സ്, എൻ.ഡി.ആർ.എഫ് ഉൾപ്പെടെ 52 ടീമുകൾ ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.  ആർമി 12 കോളം, എയർഫോഴ്‌സിന്റെ എട്ട് ഹെലികോപ്റ്ററുകൾ, നേവിയുടെ അഞ്ച് ഡൈവിംഗ് ടീം, കോസ്റ്റ് ഗാർഡിന്റെ മൂന്ന് ടീമും ഒരു ഹെലികോപ്റ്ററും ഇപ്പോഴുണ്ട്.
വ്യാഴാഴ്ച പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നു. അവർ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. ഇതിനുതുടർച്ചയായി ആവശ്യമായ നിർദേശങ്ങൾ എല്ലാ ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ട്.
ചീഫ് സെക്രട്ടറി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായി വീഡിയോ കോൺഫറൻസ് നടത്തി നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. എൻ.ഡി.ആർ.എഫിന്റെ 40 ടീമുകൾ കൂടി അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 200 ലൈഫ് ബോയ്കളും 250 ലൈഫ് ജാക്കറ്റുകളും നൽകും. കൂടുതൽ ജാക്കറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ കൂടുതൽ രക്ഷാ ഉപകരണങ്ങളുള്ള ആർമിയുടെ സ്‌പെഷ്യൽ ഫോഴ്‌സുകളെ ഇവിടെ നിയോഗിക്കും. ഇതിനായി അവരുടെ കമാൻററുമായി ബന്ധപ്പെട്ട് ഏകോപനം ചെയ്യുന്നുണ്ട്. എയർഫോഴ്‌സ് 10 ഹെലികോപ്റ്ററുകൾ നൽകിയിട്ടുണ്ട്. 10 എണ്ണം കൂടി വ്യാഴാഴ്ച ഉച്ചയോടെ എത്തും.
രക്ഷാപ്രവർത്തനത്തിനായി നാട്ടിലുള്ള എല്ലാത്തരം ബോട്ടുകളും ഉപയോഗിക്കും. മോട്ടോർ ഘടിപ്പിച്ച ബോട്ടുകൾ ഇതിനായി നൽകുന്ന നില വേണം.
ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മെഡിക്കൽ ക്യാമ്പുകൾ ആവശ്യമാണ്. ക്യാമ്പുകളിലേക്കും മറ്റുമായി കമ്യൂണിറ്റി കിച്ചണും ആരംഭിക്കും.
എയർഫോഴ്‌സിന്റെ നാല് ഹെലികോപ്റ്റർ അനുവദിക്കും. ഇതിനുപുറമേ, നേവിയുടെ നാലു ഹെലികോപ്റ്റർ കൂടി വരും. വെള്ളം കയറി മേഖലകളിൽ മറൈൻ കമാൻഡോസ് എത്തിച്ചേരും.
കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ജെമിനി ടീമുകൾ കൂടി നൽകും. ഇനി അഞ്ചെണ്ണം കൂടി വരും. ഹെലികോപ്റ്റർ ആവശ്യമായത് അനുവദിക്കാമെന്ന് സേനകൾ അറിയിച്ചിട്ടുണ്ട്. എല്ലാ സേനകളും ഡ്രൈ ഫുഡ് പാക്കറ്റുകൾ ലഭ്യമാക്കും. റെയിൽവേ പാക്ക്‌ചെയ്ത കുടിവെള്ളം നൽകും.
മുല്ലപ്പെരിയാർ ഡാമുൾപ്പെടെ തുറക്കുന്ന പ്രായോഗിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ അധ്യക്ഷനും കേരള, തമിഴ്‌നാട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി പരിശോധിച്ച് ഇത്തരം വിഷയങ്ങളിൽ ആവശ്യമായ തീർപ്പുണ്ടാക്കും.
സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോൾ തുടരുന്ന രക്ഷാപ്രവർത്തനങ്ങൾ വരുന്ന അവധി ദിവസങ്ങളിലും തുടരണം. അവധിദിനപ്രവർത്തനങ്ങൾ ഡ്യൂട്ടി ആയി കണക്കാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!